"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘കുട്ടിക്കാലത്തേക്ക് തിരിക്കെപ്പോയി’; പാർക്കിലെ മെറി-ഗോ-റൗണ്ടിൽ കയറി കറങ്ങി സുരക്ഷാ ഉദ്യോഗസ്ഥർ; കുട്ടികളെപ്പോലെ ആഹ്ലാദിക്കുന്ന വീഡിയോ വൈറൽ | Paramilitary Personnel Merry-Go-Round

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

Paramilitary Personnel Merry-Go-Round

പതിവ് ഔദ്യോഗിക വേഷവും തിരക്കേറിയ ജോലിത്തിരക്കുമെല്ലാം മാറ്റിവച്ച് കുട്ടികളെപ്പോലെ ആഹ്ലാദിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൊലീസ്, അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പാർക്കിലെ മെറി-ഗോ-റൗണ്ടിൽ കയറി ചിരിച്ചും തമാശ പറഞ്ഞും സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. (Paramilitary Personnel Merry-Go-Round)

സുരക്ഷാ ചുമതലകളിലെ തിരക്കിനിടെ ലഭിച്ച ചെറിയ ഇടവേളയിലാണ് ഉദ്യോഗസ്ഥർ പാർക്കിലെത്തിയതെന്നാണ് വീഡിയോയിൽനിന്ന് വ്യക്തമാകുന്നത്. ഒരാൾക്ക് പിന്നാലെ മറ്റൊരാൾ എന്ന രീതിയിൽ മെറി-ഗോ-റൗണ്ടിൽ കയറിയ ഇവർ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കുന്ന അപൂർവമായൊരു നിമിഷമാണ് ദൃശ്യങ്ങളിൽ കാണുന്നത്. എപ്പോൾ, എവിടെവച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 48,000ലേറെ കാഴ്ചകൾ ഇതിനകം വീഡിയോയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്.

തൊഴിലിന്റെ സ്വഭാവം എന്തുതന്നെയായാലും എല്ലാവരിലും കുട്ടിത്തം നിലനിൽക്കുന്നുണ്ടെന്നും ഇടയ്ക്കെങ്കിലും അത്തരം സന്തോഷനിമിഷങ്ങൾ ആസ്വദിക്കേണ്ടതുണ്ടെന്നും നിരവധി പേർ പ്രതികരിച്ചു. കഠിനമായ ജോലികൾക്കിടയിൽ ലഭിക്കുന്ന ഇത്തരം ചെറിയ ഇടവേളകൾ മാനസികമായി ആശ്വാസം നൽകുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

അതേസമയം, യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം ദൃശ്യങ്ങൾ പൊതുവേദിയിൽ പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ചിലർ ആശങ്കയും രേഖപ്പെടുത്തി. യൂണിഫോം കടമയുടെയും അച്ചടക്കത്തിന്റെയും പ്രതീകമായതിനാൽ അതിന്റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ ഭൂരിഭാഗം പ്രതികരണങ്ങളും ഉദ്യോഗസ്ഥരുടെ സന്തോഷനിമിഷത്തെ അനുകൂലിച്ചായിരുന്നു. പ്രായം എത്രയായാലും മനസ്സിലെ കുട്ടിയെ ഇടയ്ക്കെങ്കിലും പുറത്തെടുക്കണമെന്ന സന്ദേശമാണ് വീഡിയോ നൽകുന്നതെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. തിരക്കേറിയ ജീവിതത്തിനിടയിൽ ഒരു ചെറിയ സന്തോഷം പോലും എത്ര മനോഹരമാകാമെന്നതിന്റെ ഉദാഹരണമായാണ് പലരും ഈ ദൃശ്യങ്ങളെ കാണുന്നത്.

Summary: A video of police and paramilitary personnel enjoying a merry-go-round ride at a park has gone viral on social media. The light-hearted moment has received widespread praise as a reminder that everyone deserves occasional moments of joy.

Get more updates from Pudukad News on Google