‘സർക്കാർ നടപടികൾക്ക് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്, അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷ’: ഇ. ശ്രീധരൻ | E Sreedharan
Current: മലയാളം

കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ കാലതാമസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇതിന് ഒരു ഘടകമായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(E Sreedharan Expresses Hope On Kerala High Speed Rail Approval At Angamaly Summit)
അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസുകളിലെ വൻ തിരക്ക് കാണുമ്പോൾ തന്നെ അതിവേഗ റെയിൽ സംവിധാനം സംസ്ഥാനത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് വ്യക്തമാകുന്നുണ്ടെന്ന് ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് കൈതാങ്ങാകാനും ഭാവി യാത്രാ ആവശ്യങ്ങൾ പരിഹരിക്കാനും റെയിൽ വികസനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Metroman E. Sreedharan expressed optimism that the Kerala government will approve the High-Speed Rail project. Speaking at the Engineers Summit in Angamaly, he noted that government delays are natural given the state’s financial situation. He added that the overwhelming rush on Vande Bharat trains highlights the urgent need for a high-speed rail network in Kerala.




