"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കല്ലേലി രാഘവൻ പിള്ളയുടെ നിര്യാണത്തിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി അനുശോചിച്ചു

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ആലപ്പുഴയിലെ സർവ്വാദരണീയനായ ഗുരുനാഥനും കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന കല്ലേലി രാഘവൻ പിള്ള സാറിന്റെ നിര്യാണത്തിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

തലമുറകളെ അറിവിന്റെയും മൂല്യങ്ങളുടെയും വെളിച്ചത്തിലേക്ക് നയിച്ച ഒരു ഉത്തമ ഗുരുനാഥനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് അനുസ്മരണ കുറിപ്പിൽ പറഞ്ഞു. അധ്യാപനത്തെ ഒരു മഹത്തായ തപസ്യയായി കണ്ട അദ്ദേഹം, വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും നന്മയും വളർത്തുന്നതിൽ സദാ ജാഗരൂകനായിരുന്നു.

ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വവും മാർഗ്ഗനിർദ്ദേശങ്ങളും സമിതിയുടെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണ് പകർന്നത്.

കുരുന്നുകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിസ്വാർത്ഥമായ മനസ്സോടെ അദ്ദേഹം കർമ്മരംഗത്ത് നിലകൊണ്ടു. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ അദ്ദേഹം ബാക്കിവെച്ചുപോയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും.

കല്ലേലി രാഘവൻ പിള്ള സാറിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ജനറൽ സെക്രട്ടറി അറിയിച്ചു.

Get more updates from Pudukad News on Google