"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മുസ്ലിംലീഗിനെതിരെ രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ; ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളെ കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷ വിരുദ്ധ ചേരിയാക്കി ലീഗ് വോട്ട് നേടിയെന്ന് ആരോപണം, സംഘപരിവാർ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയത്തിലേക്ക് ലീഗ് നീങ്ങുകയാണെന്നും വിമർശനം

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: മുസ്ലീംലീ​ഗിനെതിരേ മുതിർന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അം​ഗവുമായ എ വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഒരുപാട് മുസ്ലീംസംഘടനകളെ കൂട്ടിയോജിപ്പിച്ച് ഇവരെയെല്ലാം ഇടതുപക്ഷ വിരുദ്ധ ചേരിയിൽ ഒന്നിപ്പിച്ച് ലീ​ഗ് വോട്ട് നേടിയെന്നായിരുന്നു എ വിജയരാഘവന്റെ വിമർശനം. 

പിഎംശ്രീക്കെതിരേ പറഞ്ഞ ലീ​ഗുകാർ ഇപ്പോൾ വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാൻ പാണക്കാട് സ്പെഷ്യൽ സ്കൂൾ തന്നെ തുടങ്ങിയെന്നും വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്ക് പിന്നാലെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർ​ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർ​ഗീയതയും ഇവിടെ ശക്തിപ്പെട്ടു. ലീ​ഗ് മുൻകൈയെടുത്ത് ജമാഅത്തെ ഇസ്ലാമി പോലെയുള്ള കുറേ മുസ്ലീംസംഘടനകളെ കൂട്ടിച്ചേർത്ത് അതിനെ മുഴുവൻ ഇടതുപക്ഷ വിരുദ്ധ വർ​ഗീയ ചേരിയിൽ ഒന്നിപ്പിച്ച് വോട്ട് നേടി. 

ലീ​ഗുകാ‍‍‌ർ ഇപ്പോൾ പാണക്കാട് സ്പെഷ്യൽ സ്കൂൾ തന്നെ തുടങ്ങി. വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്കൂൾ തന്നെ ലീ​ഗുകാർ തുടങ്ങി. വരിതെറ്റാതെ പഠിച്ചില്ലെങ്കിൽ ​ഗവർണർ പിണങ്ങും. ലീ​ഗിന് ഇപ്പോൾ വഖഫിന്റെ കാര്യത്തിൽ വിഷമമുണ്ടോ. 

വൈസ് ചാൻസലർമാരെ ​​ഗവ‍ർണർ നിശ്ചയിക്കുന്നതിൽ നിവല്ല വിഷമമുണ്ടോ, കാപ്പാ കേസിൽ പ്രതിയായ ബിജെപി നേതാവിന് സത്യപ്രതിജ്ഞ ചെയ്യാൻ എല്ലാ സൗകര്യവും ചെയ്തുകൊടുത്തില്ലേ, അതിന് ലീ​ഗിന് വല്ല വിഷമവുമുണ്ടോ. 

കേരളത്തിൽ സംഘപരിവാ‍ർ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ബം​ഗാളിലെ പോലെ സംഘപരിവാറിനെ അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയപ്രക്രിയയിലും ലീ​ഗ് പങ്കാളിയാകുന്നു. ആ ​ഗതികെട്ട കാലത്തിലേക്ക് നാട് പോകാതിരിക്കാനുള്ള ജാ​ഗ്രത വേണമെന്നും എ വിജയരാഘവൻ പറഞ്ഞു.

Get more updates from Pudukad News on Google