"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍.

വിചാരണ തുറന്ന കോടതിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

രഹസ്യവിചാരണ അനുവദിക്കാന്‍ അസാധാരണ സാഹചര്യം ഇല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

 എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിന്റെ വിചാരണ അടച്ചിട്ട മുറിയില്‍ വേണമെന്നായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്.

ഭാവി മുന്‍നിര്‍ത്തി തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.

2018ല്‍ മഹാരാജാസ് കോളജ് ക്യാമ്പസില്‍ വെച്ച് അഭിമന്യു കൊല ചെയ്യപ്പെട്ട സംഭവത്തിലെ 16 പ്രതികളാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.

വിചാരണ പരസ്യമാക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കോടതി പരിസരത്ത് തടിച്ചുകൂടുന്നത് തടയണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Get more updates from Pudukad News on Google