ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനം; ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം 17ന്
🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 17-ന് തിരുവനന്തപുരത്ത് നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ഹയാത്ത് റീജൻസിയിൽ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിക്കുക.
ടിക്കറ്റ് ജീനി (Ticket Genie.in) എന്ന പ്ലാറ്റ്ഫോമിലൂടെ കാണികൾക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് കെ.സി.എ അറിയിച്ചു.
ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുക. ഇത്തവണയും വിദ്യാർത്ഥികൾക്ക് പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
ഈ മാസം 27 നാണ് പരമ്പരയിലെ ആദ്യ മത്സരം. മത്സരത്തിന് മുന്നോടിയായി പാർക്കിംഗ്, കുടിവെള്ള സൗകര്യമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ സജ്ജമാക്കിയിട്ടുണ്ട്.
രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബർ 3-ന് മൊഹാലി പി.സി.എ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക.
ഏകദിന പരമ്പരയ്ക്ക് ശേഷം ഒക്ടോബർ 6 മുതൽ 17 വരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കും ഇരു ടീമുകളും ഇറങ്ങും. ലഖ്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയാണ് ടി20 മത്സരങ്ങൾക്ക് വേദിയാകുന്നത്.
Get more updates from Pudukad News on Google




