"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആദിവാസി മേഖലയിലെ സ്കൂളുകൾ മെച്ചപ്പെടുത്താൻ സിജെപി; ‘ആദിവാസി സ്കൂൾ ഠീക് കരോ’ ക്യാമ്പയിന് ഗഡ്ചിരോളിയിൽ തുടക്കം

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: ഗോത്രവർഗ്ഗ മേഖലകളിലെ സ്കൂളുകളുടെ മോശം അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കാനും ആദിവാസി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമായി കോക്രോച്ച് ജനതാ പാർട്ടി പുതിയ പോരാട്ടത്തിലേക്ക്.

 ‘ആദിവാസി സ്കൂൾ ഠീക് കരോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ദേശീയ ക്യാമ്പയിന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്ന് നാളെ തുടക്കമാകും.

ക്യാമ്പയിന്റെ ഭാഗമായി സി.ജെ.പി പ്രതിനിധികൾ വിവിധ ഗോത്രവർഗ്ഗ റെസിഡൻഷ്യൽ സ്കൂളുകൾ നേരിട്ട് സന്ദർശിക്കും.

സ്കൂളുകളിലെ കെട്ടിടങ്ങൾ, കുടിവെള്ളം, ശുചിമുറികൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി പരിശോധിക്കും.

വിവര ശേഖരണത്തിന് ശേഷം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര മാറ്റങ്ങൾ വരുത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് രാഷ്ട്രീയ പാർട്ടികൾ അത്യാധുനിക ഓഫീസുകൾ പടുത്തുയർത്തുന്നുണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ കുറ്റപ്പെടുത്തി.

Get more updates from Pudukad News on Google