വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം – ഗാന്ധിദര്‍ശന്‍ സമിതി
Current: മലയാളം

പാലക്കാട് : വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി അവശ്യപ്പെട്ടു.
കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നതിനായി മദ്യകമ്പനികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് നികുതി ഘടന നിശ്ചയിച്ചത് സർക്കാരിൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുമെന്നും ഇതിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരയണമെന്ന് മുൻ മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റുമായ വി.സി.കബീര്‍ ആവശ്യപ്പെട്ടു.
നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിൽക്കാൻ തീരുമാനിച്ചതാണ്.
അതിനെ യു.ഡി.എഫ് ഒറ്റകെട്ടായി നഖശിഖാന്തം എതിർത്തതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും എൽ.ഡി.എഫിൻ്റെ മദ്യനയമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
അനന്തര ഭാവിയിൽ ഇത് കേരളത്തിലെ ജനങ്ങളെ കൂടുതൽ മദ്യ ദുന്തത്തിലേക്ക് തള്ളി വിടാൻ ഇട വരുത്തുമെന്നും അദ്ധേഹം ചൂണ്ടികാട്ടി. വീര്യം കുറഞ്ഞതും കൂടിയതുമായ എല്ലാം തന്നെ സമൂഹത്തിന് വിപത്താണെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും വി.സി.കബീര്‍ പറഞ്ഞു.
ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സെപ്റ്റംബര്‍ 19 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഗാന്ധിദര്‍ശന്‍ സമിതിയുടെ മേഖലാ കൺവെൻഷനിൽ ജില്ലയില്‍ നിന്നും 25 പേരെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്‍റ് എം.ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, വെെസ് പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുണ്ടൂര്‍, എം.സി.സജീവൻ, എൻ.അശോകൻ, ടി.രാജന്‍, വി.മോഹനൻ, എം.മുരളീധരന്‍, അബ്ദുള്‍ അസീസ്, പി.രാമദാസ്, കെ.ശശീന്ദ്രന്‍ തുടങ്ങിയവർ സംസാരിച്ചു.




