"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യു.എസ് കരാർ കപ്പലിന് നേരെ ഇറാന്റെ പ്രകോപനപരമായ ഡ്രോൺ-മിസൈൽ ആക്രമണം: അമേരിക്കൻ പൗരന്മാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിക്ക്; ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയിൽ സംഘർഷം കനക്കുന്നു, ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിടാതെ വാഷിംഗ്ടണും ടെഹ്‌റാനും

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസ് കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന കപ്പലിന് നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം. 


കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ നാല് ഡ്രോണുകളും കുറഞ്ഞത് ഒരു മിസൈലും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരു പ്രൊജക്‌റ്റൈല്‍ കപ്പലില്‍ നേരിട്ട് പതിക്കുകയായിരുന്നു.


പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുള്ള നിസ്സാര പരിക്കുകളാണ് ജീവനക്കാര്‍ക്കുണ്ടായിട്ടുള്ളത്.

പരിക്കേറ്റവരെ പേര് വെളിപ്പെടുത്താത്ത ഒരു ഗള്‍ഫ് രാജ്യത്ത് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ അമേരിക്കന്‍ പൗരന്മാരും കപ്പലിലുണ്ടായിരുന്നു.


പ്രദേശത്ത് മാസങ്ങളായി തുടരുന്ന സൈനിക സംഘര്‍ഷങ്ങള്‍ക്കിടയിലാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ലോകത്തെ മൊത്തം പെട്രോളിയം, ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന വഴിയാണിത്. 


വ്യവസായിക കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളും തിരിച്ചടികളും മേഖലയിലെ കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വാഷിംഗ്ടണോ ടെഹ്റാനോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

Get more updates from Pudukad News on Google