"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവെപ്പ്; രണ്ട് ഭീകരരെ വധിച്ചു

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.

ഉധംപൂർ ജില്ലയിലെ മജാൽത്തയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

കൊല്ലപ്പെട്ട ഭീകരർ പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.

 മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന പരിശോധന ആരംഭിച്ചത്.

സേനയും ഭീകരരും തമ്മിൽ മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവെപ്പായിരുന്നു നടന്നിരുന്നത്.

 വധിക്കപ്പെട്ട ഭീകരരിൽ നിന്നും പ്രദേശത്തുനിന്നുമായി എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.

വന മേഖലയിൽ കൂടുതൽ സേനാം​ഗങ്ങളെ വിന്യസിച്ച് കൂടുതൽ പരിശോധന നടത്തിവരികയാണ്.

Get more updates from Pudukad News on Google