അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ DGP ടോമിൻ J തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി, നിർണ്ണായക വിധി | Tomin Thachankary
Current: മലയാളം

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. കേസിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി വ്യക്തമാക്കി.(Tomin Thachankary Convicted In Disproportionate Assets Case)
രണ്ടു ദിവസം മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടതായും നിലവിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം, പ്രതിക്ക് നിയമപ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ 2007-ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. നീണ്ട വിചാരണയ്ക്കൊടുവിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ നിർണായക നിരീക്ഷണം ഉണ്ടായിരിക്കുന്നത്.
Story Summary
A Vigilance Court in Kottayam has found former DGP Tomin Thachankary guilty in a disproportionate assets case registered in 2007. During the hearing, Thachankary cited health issues, including recent chest pain, while the prosecution demanded maximum punishment.




