വാക്കേറ്റം, അമ്മയോട് അസഭ്യം പറഞ്ഞു: പിറവത്ത് യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു; രണ്ടു പേർ പിടിയിൽ | Youth Set On Fire
Current: മലയാളം

കൊച്ചി: എറണാകുളം പിറവത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ അരുൺ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.(Youth Set On Fire By Friend In Piravom Over Telephonic Dispute)
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി ജിഷ്ണു, സഹായി ചന്ദ്രൻ എന്നിവരെ പിറവം പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ 12.30-ഓടെ പിറവം സ്നേഹഭവൻ റോഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മുൻപ് നടന്ന തർക്കങ്ങളുടെ തുടർച്ചയായി ബുധനാഴ്ച വൈകിട്ട് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. ഈ സമയം ഫോൺ എടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ അസഭ്യം പറഞ്ഞതായും സൂചനയുണ്ട്. ഇതിൽ പ്രകോപിതനായ ജിഷ്ണു, അരുണിനെ നേരിടുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സംഘത്തിലെ മൂന്നാമത്തെയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
A young man named Arun sustained 70 percent burn injuries after his friend Jishnu poured petrol on him and set him on fire following a dispute in Piravom. Police have taken Jishnu and his accomplice Chandran into custody.




