"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയങ്ങളിൽ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കവുമായി കെഎസ്ഇബി. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ദീർഘകാല പവർ പർച്ചേസ് കരാറിൽ കെഎസ്ഇബി ഒപ്പുവെച്ചു

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങളിലെ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കവുമായി കെഎസ്ഇബി. 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ദീർഘകാല പവർ പർച്ചേസ് കരാറിലാണ് കെഎസ്ഇബി ഒപ്പുവെച്ചത്. 


പുതിയ കരാർ പ്രകാരം, വൈകുന്നേരങ്ങളിലെയും രാത്രിയിലെയും പീക്ക് സമയങ്ങളിലേക്ക് പ്രതിദിനം 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാകും. 


25 വർഷത്തേക്കാണ് ഈ ദീർഘകാല കരാർ ഒപ്പിട്ടിരിക്കുന്നത്. യൂണിറ്റിന് 6 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.

2028 മാർച്ച് മുതൽ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായി തുടങ്ങും.സംസ്ഥാനത്തെ വേനൽക്കാല രാത്രികളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ഈ നീക്കം വഴി സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

Get more updates from Pudukad News on Google