"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

“രാക്ക’യുടെ സെറ്റിൽ തിരിച്ചെത്തി രശ്മിക മന്ദാന; ഊ​ഷ്മ​ള​ സ്വീ​ക​ര​ണം നൽകി അല്ലു ചിത്രത്തിന്‍റെ നിർമാതാക്കൾ

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

പ​രി​ക്കി​ൽ നി​ന്ന് മു​ക്ത​യാ​യി പ്രി​യ​ന​ടി ര​ശ്മി​ക മ​ന്ദാ​ന വീ​ണ്ടും ലൊക്കേഷനിൽ തി​രി​ച്ചെ​ത്തി. ‘രാക്ക’  എ​ന്ന ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് താ​രം മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​ടു​പ്പി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ദിവസങ്ങളായി ചി​കി​ത്സ​യി​ലും പൂ​ർ​ണ വി​ശ്ര​മ​ത്തി​ലു​മാ​യി​രു​ന്നു ര​ശ്മി​ക.

ചി​കി​ത്സ​യ്ക്കുശേ​ഷം ആ​രോ​ഗ്യം പൂ​ർ​ണമാ​യും വീ​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് താ​രം വീ​ണ്ടും ക്യാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട വി​വ​ര​വും ലൊ​ക്കേ​ഷ​നി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സ​ന്തോ​ഷ​വും താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. അണിയറപ്രവർത്തകർ ര​ശ്മി​ക​യ്ക്ക് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് സെ​റ്റി​ൽ ഒ​രു​ക്കി​യ​ത്.

താ​ര​ത്തിന്‍റെ തി​രി​ച്ചു​വ​ര​വ് വാ​ർ​ത്ത സി​നി​മാ ലോ​ക​ത്തും ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും വ​ലി​യ ആ​വേ​ശ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​പ് നി​ശ്ച​യി​ച്ച പ്ര​കാ​രം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Get more updates from Pudukad News on Google