"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീന്‍റെ സ്വന്തം മണ്ഡലത്തിലെ സർക്കാർ സ്‌കൂളിൽ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടർന്ന് സ്‌കൂൾ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് സംഘടിപ്പിക്കേണ്ടിവന്നു. വിദ്യാർത്ഥികൾ കായിക ഉപകരണങ്ങൾ ചുമന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് പുഴയോരത്തെ താത്കാലിക കളിക്കളത്തിൽ എത്തിയത്. പുഴയോരത്ത് മറകെട്ടിയാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ വസ്ത്രം മാറിയത്

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: അട്ടപ്പാടിയിലെ കൂക്കമ്പാളയം ജി യു പി സ്‌കൂളിൽ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടർന്ന് സ്‌കൂൾ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് സംഘടിപ്പിക്കേണ്ടിവന്നു. 

ആദിവാസി വിഭാഗത്തിൽപ്പെട്ട നിരവധി കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ കായിക ഉപകരണങ്ങൾ ചുമന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് പുഴയോരത്തെ താത്കാലിക കളിക്കളത്തിൽ എത്തിയത്. 


ഇതോടൊപ്പം പുഴയോരത്ത് മറകെട്ടിയാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ വസ്ത്രം മാറിയത്. വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീന്‍റെ സ്വന്തം മണ്ഡലത്തിലാണ് വിദ്യാർഥികൾക്ക് ഈ ദുരവസ്ഥ ഉണ്ടായത്. 


സ്‌കൂളിൽ കളിക്കളമൊരുക്കണമെന്ന ആവശ്യവുമായി നാളുകളായി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികളും അധ്യാപകരും പറഞ്ഞു. 

വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പെടെ പ്രദേശവാസികളും അധ്യാപകരും നിവേദനം നൽകിയിരുന്നെങ്കിലും പ്രശ്നപരിഹാരം നീളുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അപകടകരമായ രീതിയിൽ പുഴയോരത്ത് കായികമേള സംഘടിപ്പിക്കേണ്ടി വന്ന സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Get more updates from Pudukad News on Google