"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സ്ത്രീയെന്ന കാരണത്താൽ എൽപിജി പ്ലാന്റിലെ ജോലി നിഷേധിച്ചു; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി, തൊഴിൽ നിഷേധിച്ചത് സ്ത്രീത്വത്തെ അപമാനിക്കുന്നതിനു തുല്യമെന്ന് രൂക്ഷ വിമർശനം

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: സ്ത്രീയെന്ന കാരണത്താൽ എൽപിജി പ്ലാന്റിൽ ജോലി നിഷേധിച്ച സംഭവത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഐഒസിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

സ്ത്രീയെന്ന ഒറ്റക്കാരണത്താൽ തൊഴിൽ നിഷേധിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾ വീടുകളിൽ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നിരിക്കെ, അവർക്ക് ഈ ജോലി ചെയ്യാനാവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.


പഞ്ചാബിലെ ഗുഡ ഗ്രാമവാസിയായ ഹർജിക്കാരിക്ക് എൽപിജി ഫില്ലിങ് പ്ലാന്റിൽ റീഫില്ലിങ് ഹെൽപ്പർ തസ്തികയിലേക്കാണ് നിയമനം നിഷേധിക്കപ്പെട്ടത്.


പ്രാദേശിക സമിതി ശുപാർശ ചെയ്ത പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും സ്ത്രീയെന്ന കാരണം പറഞ്ഞ് അവരെ ഒഴിവാക്കുകയായിരുന്നു.

വിചാരണക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും അപ്പലേറ്റ് കോടതിയും പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഇത് തള്ളിയിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

ഹർജിക്കാരി ഇപ്പോൾ വിരമിക്കൽ പ്രായത്തിലെത്തിയെന്നും ദീർഘകാലമായുള്ള നിയമപോരാട്ടം പരിഗണിച്ചും, ജോലി നൽകുന്നതിന് പകരം ഒറ്റത്തവണയായി 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

Get more updates from Pudukad News on Google