ഒരു ആഴ്ചയിൽ 34,375 ട്രാഫിക് ലംഘനങ്ങൾ: കുവൈറ്റിൽ കടുത്ത നടപടിയുമായി അധികൃതർ
Current: മലയാളം

കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം നടത്തിയ പ്രത്യേക സുരക്ഷാ-ട്രാഫിക് പരിശോധനകളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ 34,375 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്.
അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 17 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. കൂടാതെ ലൈസൻസില്ലാതെ വാഹനമോടിച്ച 21 പ്രായപൂർത്തിയാകാത്തവരെ (ജുവനൈൽ) ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 250 കാറുകളും 5 മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു.
കഴിഞ്ഞ ആഴ്ചയിൽ ആകെ 2,625 ട്രാഫിക് പരാതികളാണ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചത്. ഇതിൽ 957 വാഹനാപകടങ്ങളും ഉൾപ്പെടുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.




