"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡാലസ് സൗഹൃദ വേദിയുടെ ഓണം 2026 ആഘോഷം സെപ്റ്റംബർ 19ന്

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡാലസ്: ‘ഡാലസ് സൗഹൃദ വേദി’യുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണം 2026 ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “ജനങ്ങളും സംസ്കാരവും സമൂഹവും” എന്ന മുഖ്യ ആശയവുമായി ഒത്തൊരുമയുടെയും സമൃദ്ധിയുടെയും സന്ദേശം പകർന്നാണ് ഈ വർഷത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷം 2026 സെപ്റ്റംബർ 19, ശനിയാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ആരംഭിക്കും.

മുഖ്യ അതിഥിയായി സജി ജോർജ്ജ് (മേയർ, ടൗൺ ഓഫ് സണ്ണിവെയ്ൽ) പങ്കെടുക്കും. ഏവരുടെയും മനസ്സിൽ സ്നേഹവും സന്തോഷവും നിറയ്ക്കാൻ ഒത്തുകൂടുന്ന ഈ ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Get more updates from Pudukad News on Google