ട്രക്ക് ഡ്രൈവർമാർക്കു പിന്തുണ പ്രഖ്യാപിച്ചു ഡി സിയിൽ യുണൈറ്റഡ് സിഖ്സ് പ്രകടനം
🌐 Select your Language:
Current: മലയാളം
Current: മലയാളം

കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കു പിന്തുണ പ്രഖ്യാപിച്ചു ഡി സിയിലെ ബാരറ്റ് കോർട്ട്ഹൗസിനു മുന്നിൽ യുണൈറ്റഡ് സിഖ്സ് സംഘടനയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച പ്രകടനം നടത്തി.
വിശാലമായ ഭരണസംവിധാനത്തിന്റെ പരാജയങ്ങൾക്കു സിഖ് ഡ്രൈവർമാരെ ഒറ്റപ്പെടുത്തി ബലിയാടുകളാക്കുന്നു എന്നു പ്രതിഷേധക്കാർ ആരോപിച്ചു.
കോടതിയിൽ റിവേര ലുജെൻ വി . എഫ് എം സി എസ് എ കേസിന്റെ വിചാരണ നടക്കുകയായിരുന്നുവെന്നു യുണൈറ്റഡ് സിഖ്സ് പറഞ്ഞു. കൊമേർഷ്യൽ ഡ്രൈവർമാരുടെ സേവന വ്യവസ്ഥകൾ സംബന്ധിച്ച കേസാണിത്. നീതിയും കൃത്യമായ നടപടിക്രമങ്ങളും വിവേചനം ഇല്ലാതെ ജീവിതോപാധി തേടാനുള്ള അവകാശവും ഉണ്ടാവണം.
Get more updates from Pudukad News on Google




