"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ലണ്ടനിലേക്കുള്ള ബിമാൻ ബംഗ്ലാദേശ് വിമാനത്തിനുള്ളിൽ യാത്രക്കാരുടെ കൂട്ടത്തല്ല്: വീഡിയോ വൈറൽ | Biman Bangladesh Airlines

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Biman Bangladesh Airlines

സെൽഹെറ്റ്: യുകെയിലെ ലണ്ടനിലേക്ക് സർവീസ് നടത്തുകയായിരുന്ന ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ വൻ കൈയാങ്കളി. ബംഗ്ലാദേശിലെ സെൽഹെറ്റിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിലാണ് രണ്ടു യാത്രക്കാർ തമ്മിൽ വാക്കുതർക്കവും തുടർന്ന് രൂക്ഷമായ അടിപിടിയുമുണ്ടായത്. നടുക്കടലിനു മുകളിലൂടെ വിമാനം പറക്കുമ്പോഴായിരുന്നു ആകാശത്തെ ഈ കൂട്ടത്തല്ല്.(Biman Bangladesh Airlines London Flight Passengers Brawl Mid Air Video Goes Viral)

 

സെപ്റ്റംബർ 16-നായിരുന്നു സംഭവം. പറന്നുയർന്നതിന് ശേഷം നിസ്സാര കാര്യത്തെച്ചൊല്ലി തുടങ്ങിയ തർക്കം പെട്ടെന്ന് പരസ്പരം അടിപിടിയിലേക്ക് മാറുകയായിരുന്നു. തല്ലുകൂടുന്നതിനിടയിൽ ഒരു യാത്രക്കാരന്റെ ടി-ഷർട്ട് കീറിപ്പോയി. ക്രൂരമായ മർദ്ദനവും കൂക്കിവിളിയും കണ്ടതോടെ വിമാനത്തിലുണ്ടായിരുന്ന കുട്ടികളടക്കം ഭയന്നുനിലവിളിച്ചു.

സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ ക്യാബിൻ ക്രൂ അംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. വിമാനത്തിനുള്ളിൽ വച്ച് യാത്രക്കാർ തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും വൈറലാവുകയും ചെയ്തു.

Story Summary

A violent brawl broke out between two male passengers aboard a Biman Bangladesh Airlines flight from Sylhet to London, causing panic in the cabin. Video footage of the incident, showing the men exchanging punches and one passenger’s T-shirt getting torn before cabin crew intervened, went viral on social media.

Get more updates from Pudukad News on Google