"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ എഫ്‌ഐആറിൽ താൻ പങ്കുവയ്ക്കാത്ത കാര്യങ്ങളും ചേർത്തുവെന്ന് കെ.എസ്. അരുൺ കുമാർ; കേസ് പിൻവലിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതികരണം, വിമർശനങ്ങളെ കള്ളക്കേസിലൂടെ ഭയപ്പെടുത്തുന്നുവെന്ന് ആരോപണം

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചു എന്ന കേസിൽ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവയ്ക്കാത്ത കാര്യങ്ങളും എഫ്‌ഐആറിൽ ചേർത്തുവെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രെട്ടറിയറ്റ് അംഗം കെ എസ് അരുൺ കുമാർ.

സംസ്ഥാനത്ത് വിമർശിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്രനയമാണ് നടക്കുന്നത്. കേസ് പിൻവലിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയെക്കുറിച്ചുള്ള കുറിപ്പിലാണ് അരുൺ കുമാറിനെതിരെ കേസെടുത്തത്.


ഒരു പരിശോധനയുമില്ലാതെ രാഷ്ട്രീയലക്ഷത്തോടെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ വേണ്ടിയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


അതിനു വേണ്ടി വിചാരണ നേരിടേണ്ട സ്ഥിതിയാണ്. മോദി സർക്കാർ ചെയ്യുന്ന അതെ നയം തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിഡി സതീശൻ സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് കാലത്തെ ഏതെങ്കിലും മന്ത്രിയായിരുന്നു അമേരിക്കയിൽ കല്യാണത്തിന് പോയതെങ്കിൽ വലിയ ചർച്ച ആയേനെ എന്നും യുഡിഎഫിന് മാത്രം പ്രത്യേക പ്രിവിലേജ് ആണെന്നും പറയുന്ന പോസ്റ്റിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാധ്യമങ്ങൾക്കെതിരെയുള്ള വിമർശനമായി പങ്കുവച്ച പോസ്റ്റിൽ ആഭ്യന്തരമന്ത്രിയെ അധിക്ഷേപിക്കുന്നു എന്ന വിചിത്രവാദമുയർത്തിയാണ് കെ എസ് അരുൺ കുമാറിനെതിരെ കേസെടുത്തത്. 

Get more updates from Pudukad News on Google