"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

തുർക്കിഷ് എഴുത്തുകാരൻ ഓർഹാൻ പാമുക് പ്രിയ എഴുത്തുകാരൻ; തൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ആരെന്നു തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെയും കഥയും കാണാതെ പറയാൻ തനിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി. അരുന്ധതി റോയ്, അമിതാവ് ഘോഷ്, ഗബ്രിയേൽ ഗാർസിയ മാർക്വേസ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിക്കുന്ന മറ്റൊരഭിമുഖവും മറ്റൊരു മുഖ്യമന്ത്രിയിൽ നിന്നും താൻ കേട്ടിട്ടില്ലെന്ന് മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി.

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം:  തന്റെ വായനാനുഭവങ്ങളും പ്രിയപ്പെട്ട പുസ്തകങ്ങളും തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് വിഡി സതീശൻ തന്റെ പുസ്തക പ്രേമത്തെക്കുറിച്ച് സംസാരിച്ചത്. 

അരുന്ധതി റോയ്, അമിതാവ് ഘോഷ്, ഗബ്രിയേൽ ഗാർസിയ മാർക്വേസ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിക്കുന്ന മറ്റൊരഭിമുഖവും ഏത് മുഖ്യമന്ത്രിയിൽ നിന്നും താൻ കേട്ടിട്ടില്ലെന്ന് രാജ്ദീപ് സർദേശായി പറഞ്ഞപ്പോൾ, “വായിക്കാതെ എനിക്കത് പറയാൻ സാധിക്കില്ലല്ലോ” എന്നായിരുന്നു വി.ഡി സതീശന്റെ മറുപടി.


വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെയും കഥയും കാണാതെ പറയാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


തുർക്കിഷ് എഴുത്തുകാരനായ ഓർഹാൻ പാമുക് ആണ് തന്റെ പ്രിയപ്പെട്ട നോവലിസ്റ്റ്. അദ്ദേഹത്തിന്റെ ‘ദി സ്നോ’, ‘മ്യൂസിയം ഓഫ് ഇന്നസെൻസ്’, ‘മൈ നെയിം ഈസ് റെഡ്’, ‘നൈറ്റ്സ് ഓഫ് പ്ലേഗ്’ തുടങ്ങി എല്ലാ പുസ്തകങ്ങളും താൻ വായിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.

വി.ഡി. സതീശൻ കാണിക്കുന്ന ജനാധിപത്യ ബോധത്തെയും വായനാശീലത്തെയും പുകഴ്ത്തിക്കൊണ്ട് രാജ്ദീപ് സർദേശായി അദ്ദേഹത്തെ “കേരളത്തിന്റെ വ്യത്യസ്തനായ മുഖ്യമന്ത്രി” എന്ന് അഭിമുഖത്തിൽ ആവർത്തിച്ച് പ്രശംസിച്ചു.

Get more updates from Pudukad News on Google