"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റക്കുഞ്ഞുങ്ങളുടെ പിറവി. ഇന്ത്യയിൽ ജനിച്ച പെൺചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ. ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ പ്രതീക്ഷ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച പെൺ ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് വാർത്ത എക്സിലൂടെ പങ്കുവെച്ചത്.

ചീറ്റയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളും പങ്കിട്ടു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലും കുനോ നാഷണൽ പാർക്കിൽ ഇന്ത്യയിൽ ജനിച്ച ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. 1952ൽ ഇന്ത്യയിൽ ചീറ്റകൾക്ക് ഔദ്യോഗികമായി വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു. ശേഷം 2022 സെപ്തംബർ 17 നാണ് നമീബിയയിൽ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 

Get more updates from Pudukad News on Google