"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഉത്സവകാല വിൽപ്പന: ഫ്ലിപ്കാർട്ട് 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും | Flipkart jobs

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Flipkart jobs

കൊച്ചി: ഉത്സവകാല വിൽപ്പന മുന്നിൽക്കണ്ട് രാജ്യത്ത് 2.5 ലക്ഷത്തിലധികം നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫ്ലിപ്കാർട്ട് (Flipkart jobs). ഇതിൽ ഏകദേശം 75,000 അവസരങ്ങൾ ആദ്യമായി തൊഴിൽ മേഖലയിലേക്ക് എത്തുന്നവർക്കായിരിക്കും.

പുതുതായി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളിൽ 60 ശതമാനത്തോളം അവസാനഘട്ട ഡെലിവറി വിഭാഗത്തിലായിരിക്കും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 900-ലധികം പുതിയ ഫെസ്റ്റീവ് ഡെലിവറി ഹബ്ബുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു.

ടയർ 2, ടയർ 3 നഗരങ്ങളിലും വിപണികളിലും ഓൺലൈൻ ഷോപ്പിംഗിനുള്ള ആവശ്യം വർധിക്കുന്നതും ഫ്ലിപ്കാർട്ട് മിനിറ്റ്സിന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതുമാണ് തൊഴിലവസര വർധനയ്ക്ക് പ്രധാനമായും കാരണമാകുന്നത്.

അതേസമയം, ഫ്ലിപ്കാർട്ടിന്റെ സപ്ലൈ ചെയിൻ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും ഉയർന്നിട്ടുണ്ട്. നിലവിൽ സപ്ലൈ ചെയിൻ മേഖലയിലെ ജീവനക്കാരിൽ 20 ശതമാനത്തിലധികം സ്ത്രീകളാണ്.

സപ്ലൈ ചെയിൻ ഓപ്പറേഷൻസ് അക്കാദമി വഴി ഇതുവരെ ഏകദേശം 10,000 പേർക്ക് ആവശ്യമായ പരിശീലനം നൽകി സർട്ടിഫിക്കേഷൻ ലഭ്യമാക്കിയതായും ഫ്ലിപ്കാർട്ട് അറിയിച്ചു.

Story Summary:
Flipkart plans to create more than 250,000 direct and indirect employment opportunities across India during the festive sales season. Around 75,000 jobs will be available to first-time workers, with 60% of new opportunities expected in last-mile delivery.

Get more updates from Pudukad News on Google