വസതിയിൽ അളവിൽക്കൂടുതൽ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി; ഇടക്കാല ജാമ്യമില്ല, കേസ് ചൊവ്വാഴ്ച പരിഗണിക്കും | Anto Augustine
Current: മലയാളം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.(Anto Augustine Denied Interim Bail By High Court In Illegal Liquor Seizure Case)
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എക്‌സൈസ് നീക്കം. റെയ്ഡിൽ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.
കൂടാതെ വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും ജാമ്യാപേക്ഷയിൽ ആന്റോ അഗസ്റ്റിൻ ആരോപിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ.
Story Summary
The Kerala High Court refused interim bail to Anto Augustine in a case involving the possession of excess alcohol and fake liquor at his residence. With the court scheduling the next hearing for Tuesday, Excise officials plan to seek his custody for further interrogation regarding the seized 67 liters of liquor.




