"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

9 വയസുകാരൻ യൂട്യൂബ് പരസ്യങ്ങൾക്ക് ചെലവഴിച്ചത് 1.13 കോടി; കമ്പനിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗെയിമിങ് വീഡിയോകളുടെ കാഴ്ച കൂട്ടാൻ ശ്രമം | 9-year-old YouTube ads spending

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Gaming

9 വയസുകാരനായ മകൻ കമ്പനിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യൂട്യൂബ് പരസ്യങ്ങൾക്ക് ചെലവഴിച്ചത് 1.13 കോടി രൂപയാണെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ. മൈൻക്രാഫ്റ്റ്, റോബ്ലോക്സ് ഗെയിമിങ് വീഡിയോകളുടെ കാഴ്ച കൂട്ടുന്നതിനായാണ് കുട്ടി വലിയ തുക പരസ്യ ക്യാമ്പയിനുകൾക്കായി ചെലവഴിച്ചതെന്നാണ് പിതാവായ ഡേവ് പറയുന്നത്. സംഭവത്തെക്കുറിച്ച് ഡേവ് പങ്കുവച്ച യൂട്യൂബ് വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. (9-year-old YouTube ads spending)

‘Message from Dad…Might Mike Plays be Over’ എന്ന പേരിൽ സെപ്റ്റംബർ 15ന് പങ്കുവച്ച വീഡിയോയിലാണ് ഡേവ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. കമ്പനിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് 1,18,000 ഡോളർ, അതായത് ഏകദേശം 1.13 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കമ്പനിയുടെ മാനേജരും ഫിനാൻസ് വിഭാഗവും തന്നെ അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചത്തെ പരസ്യ ചെലവുകളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് പണം എവിടേക്കാണ് പോയതെന്ന് വ്യക്തമായതെന്നും ഡേവ് പറഞ്ഞു.

എട്ടാം വയസിലാണ് മൈക്ക് പിഎസ്5ൽ നിന്ന് നേരിട്ട് ഗെയിംപ്ലേ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതെന്ന് ഡേവ് പറയുന്നു. വീഡിയോകൾക്ക് വലിയ കാഴ്ച ലഭിക്കുന്നതിനായി പരസ്യം നൽകുന്നതിനുള്ള സംവിധാനത്തിലേക്ക് കുട്ടി എത്തുകയായിരുന്നു. നേരത്തെ മകന് റോബക്സ് വാങ്ങിനൽകുന്നതിനായി ഡേവ് തന്നെ കമ്പനിയുടെ കാർഡ് ഗൂഗിൾ അക്കൗണ്ടിൽ ചേർത്തിരുന്നു. ജോലിക്കായുള്ള ഇമെയിൽ, കലണ്ടർ, ഫയലുകൾ എന്നിവയും ഇതേ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നതിനാൽ കാർഡ് വിവരങ്ങൾ പിന്നീട് അവിടെ തന്നെ സൂക്ഷിക്കപ്പെട്ടിരുന്നു.

കമ്പനിയുടെ കാർഡ് ഉപയോഗിച്ച് വലിയ തുക ചെലവഴിച്ചതിന്റെ ഉത്തരവാദിത്തം മകന് മാത്രമായി ചുമത്താനാകില്ലെന്നും ഡേവ് സമ്മതിച്ചു. ഒമ്പത് വയസുള്ള കുട്ടിക്ക് കമ്പനിയുടെ ക്രെഡിറ്റ് കാർഡിന്റെ പ്രാധാന്യമോ സ്ക്രീനിൽ കാണുന്ന വലിയ തുക യഥാർഥ പണമാണെന്നതോ പൂർണമായി മനസ്സിലായിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഡ് വിവരങ്ങൾ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയോ ചെലവിന് പരിധി നിശ്ചയിക്കുകയോ ചെയ്യേണ്ടിയിരുന്നുവെന്നും ഡേവ് കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് മകനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ “I’m definitely cooked” എന്നായിരുന്നു മൈക്കിന്റെ മറുപടി. ഡേവ് പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളും ഉണ്ടായി. ചിലർ കുട്ടിക്ക് താൻ ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ടപ്പോൾ, കുട്ടികൾക്ക് പേയ്മെന്റ് കാർഡുകളിലേക്ക് പ്രവേശനം നൽകുന്നതിലെ അപകടസാധ്യതയാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.

Summary: A father claims his nine-year-old son spent $118,000 (around Rs 1.13 crore) on YouTube ads to increase views for his Minecraft and Roblox gaming videos. The child reportedly used a company credit card that had been saved to a Google account after his father had previously used it to buy Robux.

Get more updates from Pudukad News on Google