"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സി.എം.ആർ.എൽ – എക്സാലോജിക് കേസ്: ഇ.ഡി റിപ്പോർട്ടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താമെന്ന് സർക്കാരിന് എ.ജിയുടെ നിയമോപദേശം. കൈക്കൂലി വാങ്ങാൻ മകളുടെ കമ്പനിയെ ഉപയോഗിച്ചെന്ന് ഗുരുതര കണ്ടെത്തൽ. അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് വഴിതുറന്നു. തുടർനീക്കം വിജിലൻസിന് തീരുമാനിക്കാം. നെഞ്ചിടിപ്പോടെ പിണറായി കുടുംബവും സിപിഎമ്മും

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദമായ സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച റിപ്പോർട്ടിന്മേൽ തുടർ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം.

അഡ്വക്കേറ്റ് ജനറൽ (എ.ജി) ഇത് സംബന്ധിച്ച ഔദ്യോഗിക നിയമോപദേശം ആഭ്യന്തര വകുപ്പിന് കൈമാറി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും (പി.എം.എൽ.എ) അഴിമതി നിരോധന നിയമപ്രകാരവും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ യാതൊരു നിയമതടസ്സവുമില്ലെന്നാണ് എ.ജി വ്യക്തമാക്കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച 25 പേജുള്ള വിശദമായ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്നും, ഇതിനായി മകൾ വീണ വിജയന്റെ എക്സാലോജിക് എന്ന കമ്പനിയെ മറയാക്കി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നുമുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരുൾപ്പെടെ പന്ത്രണ്ടിലധികം പ്രമുഖർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം സമഗ്ര അന്വേഷണം നടത്തണമെന്നായിരുന്നു ഇ.ഡിയുടെ കർശന ശുപാർശ.

സി.എം.ആർ.എൽ–എക്സാലോജിക് ബാങ്ക് ഇടപാടുകൾക്ക് പുറമെ, മറ്റ് കോടിക്കണക്കിന് രൂപയുടെ സമാന്തര സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണ്ണായക സൂചനകളും ഇ.ഡിയുടെ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്.

മുഹമ്മദ് റിയാസ്, വീണ, കൂടാതെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം അടക്കമുള്ള പ്രമുഖരെയും ഇ.ഡി റിപ്പോർട്ട് പ്രതിസ്ഥാനത്ത് എടുത്തുപറയുന്നുണ്ട്.

പുറത്തുവന്ന പുതിയ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഏത് ഏജൻസിയെ ഉപയോഗിച്ച്, ഏത് തലത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് സർക്കാരിനും വിജിലൻസിനും തീരുമാനിക്കാമെന്നും എ.ജി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. 

ഇതോടെ മുൻ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഉൾപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിനും തുടർ നിയമനടപടികൾക്കും വഴിതുറന്നിരിക്കുകയാണ്.

Get more updates from Pudukad News on Google