"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സൗദി കേരള ഫര്‍മസിസ്റ്റ് ഫോറം ലോക ഫാര്‍മസിസ്റ്റ് ദിനവും വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കുന്നു; ‘വസല്‍ 26’ സെപ്റ്റം. 25 ണ് ജിദ്ദയിൽ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ജിദ്ദ:  ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിനാചരണവും  വാര്‍ഷികാഘോഷവും  വിവിധ പരിപാടികളോടെ  ഒരുമിച്ച് കൊണ്ടാടുമെന്ന്   സൗദി കേരള ഫര്‍മസിസ്റ്റ് ഫോറം (എസ്.കെ.പി.എഫ്)  ഭാരവാഹകൾ  വാർത്താസമ്മേളനത്തിൽ  അറിയിച്ചു.    

‘വസല്‍ 26’ എന്ന പേരില്‍  ലോക ഫര്‍മസിസ്റ്റ് ദിനമായ സെപ്റ്റംബര്‍ 25 ന്   ജിദ്ദ ബാഗ്ദാദിയ കറം അല്‍ ബലദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍  വെച്ചാണ്  ആഘോഷം.   വൈകിട്ട് 4 മണിക്ക് സൗദി അറേബ്യയിലെ വിവിധ റീജ്യനുകളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമത്തോടെ  പരിപാടികൾ  ആരംഭിക്കും.

നിസ് അറേബ്യ ഇവന്റ് മാനേജ്‌മെന്റിന്റെയും സഹാര്‍ ഫാര്‍മസി ഗ്രൂപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


പ്രവാസികള്‍ക്കിടയില്‍ കാല്‍നൂറ്റാണ്ടിലേറെയായി സാമൂഹ്യസേവന രംഗത്തും പ്രൊഫഷണല്‍ ഉന്നമനത്തിലും സജീവമായ എസ്.കെ.പി.എഫ്, ആരോഗ്യസംരക്ഷണ രംഗത്ത് ഫാര്‍മസിസ്റ്റുകളുടെ നിര്‍ണായക പങ്ക് വിളംബരം ചെയ്യാനാണ് ഈ ദിനാചരണം വിനിയോഗിക്കുന്നത്.


വൈകിട്ട് 7 മണിക്ക് നടക്കുന്ന ആരോഗ്യ സംവാദ സദസ്സില്‍ പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ധര്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കും.

‘മരുന്നിനപ്പുറം ഒരു ആരോഗ്യജീവിതം’, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ‘മനസ്സ് പറയുന്നതും കേള്‍ക്കണം” എന്നീ വിഷയങ്ങളില്‍ ജിദ്ദ ജെ.എന്‍.എച്ച് ഹോസ്പിറ്റലിലെ ഇന്റേണിസ്റ്റ് ഡോ. ഇന്ദു ചന്ദ്രശേഖര്‍, ഡോ. ദാനിഷ് സലീം, ഡോ. റൈസാ ശുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ശാരീരിക-മാനസിക ആരോഗ്യ മേഖലയിലെ പ്രായോഗിക രീതികളും പുതിയ അറിവുകളും പങ്കുവെക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.


ലോക ഫാര്‍മസിസ്റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും സൗദിയിലുമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ എസ്.കെ.പി.എഫ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


 കേരളത്തിലെ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയുള്ള ‘ക്വിസ് ബ്ലിറ്റ്‌സ് 26’ ഓണ്‍ലൈന്‍ ക്വിസ് മത്സരം നടന്നുവരുന്നു. കൂടാതെ, സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മലയാളി ഫാര്‍മസിസ്റ്റുകള്‍ക്കായി ‘ഫാര്‍മ എക്‌സലെന്‍സ് അവാര്‍ഡ് 26’ പ്രഖ്യാപിച്ചിട്ടുണ്ട്.

ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, മാധ്യമ രംഗത്തെ പ്രതിനിധികളും പ്രമുഖ സ്ഥാപന മേധാവികളും സംഗമത്തില്‍ പങ്കാളികളാകും.


തുടര്‍ന്ന് നടക്കുന്ന കലാപരിപാടികൾ  ഫാർമസിസ്റ്റ്  ദിനാചരണ – വാർഷിക ദിനാഘോഷത്തെ  വർണാഭമാക്കും..  


വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ നസീഫ് ഉമര്‍, കണ്‍വീനര്‍ നുഫൈല്‍, കോഡിനേറ്റര്‍മാരായ അതീഖ്, റിയാസ്, ഹസീബ്, യാസിര്‍, സീനിയര്‍ മെമ്പര്‍ സൈഫുദ്ധീന്‍ വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.

Get more updates from Pudukad News on Google