"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗിൽ വൻ നികുതി വെട്ടിപ്പ്. 22 നികുതിദായകരുടെ 69 കേന്ദ്രങ്ങളിൽ പരിശോധന. 42 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 7.56 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പും കണ്ടെത്തി

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ജിഎസ്ടി വകുപ്പ് അധികൃതർ അറിയിച്ചു. 

സെപ്റ്റംബർ 16 ന് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. കേരളത്തിലെ റെയിൽവേ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനങ്ങൾ നൽകുന്ന 22 നികുതിദായകരുടെ പ്രധാന വാണിജ്യ സ്ഥാപനങ്ങൾ, വസതികൾ എന്നിവയുൾപ്പെടെ 69 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 


നികുതിദായകർ അവരുടെ റിട്ടേണുകളിൽ നൽകിയ വിറ്റുവരവ് സേവനങ്ങളിൽ നിന്നുള്ള യഥാർഥ വിറ്റുവരവിനേക്കാൾ ഗണ്യമായി കുറവാണെന്ന് പരിശോധനകളിൽ കണ്ടെത്തിയതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


പരിശോധനയിൽ ഒന്നിലധികം ക്യുആർ കോഡുകൾ വഴിയുള്ള ഇടപാടുകളും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. വിറ്റുവരവിൽ 42 കോടി രൂപയുടെ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. 

13 നികുതിദായകരുടെ വാണിജ്യ ഇടപാടുകളുടെ വിശദാംശങ്ങൾ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിൽ നിന്നാണ് ലഭിച്ചത്. മറ്റുള്ളവരുടെ വിവരങ്ങൾ പുസ്തകങ്ങൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയിൽ നിന്നും ശേഖരിച്ചു.


സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. കെഎസ്ആർടിസി പരിസരം, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സ്ഥലങ്ങളിലെ വാഹന പാർക്കിംഗ് സൗകര്യങ്ങളുടെ വിവരങ്ങൾ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചു. 


പാർക്കിം​ഗ് മേഖലയിൽ നികുതി വെട്ടിപ്പ് നടക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അന്വേഷണവും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണർ പറഞ്ഞു. 

Get more updates from Pudukad News on Google