"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഐ.ഒ.സി ഭാരവാഹികൾ കേരള ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ചർച്ച നടത്തി

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

മനാമ: ബഹ്‌റൈനിലെ പ്രശസ്ത പ്രവാസി കൂട്ടായ്മയായ ‘പാക്ട’യുടെ (പാലക്കാട് ജില്ലാ കൂട്ടായ്മ) രണ്ടുദിവസത്തെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ കേരള ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.


യു.ഡി.എഫ് സംഘടനാ കൂട്ടായ്മകളുടെ സ്വീകരണ ചടങ്ങുകൾക്കിടയിലാണ് ഐ.ഒ.സി ബഹ്‌റൈൻ പ്രതിനിധികൾ ഡെപ്യൂട്ടി സ്പീക്കറെ കണ്ട് പ്രവാസികൾ നേരിടുന്ന പ്രധാന വിഷയങ്ങൾ ഉന്നയിച്ചത്.


 

വിമാന ടിക്കറ്റ് നിരക്കിലെ അമിത വർദ്ധനവ്, പാസ്‌പോർട്ട് പുതുക്കി ലഭിക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ശ്രദ്ധയിൽപ്പെടുത്തി.

4cd3e384-0a5b-4614-830b-98a9cbe29cd2

ചടങ്ങിലും സ്വീകരണത്തിലും ഐ.ഒ.സി പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ലേഡീസ് വിങ് ഭാരവാഹി ഇസ്രത്ത്, ഒ.ഐ.സി.സി ഭാരവാഹി സൽമാനുൽ ഫാരിസ്, ഐ.ഒ.സി കേരള വിങ് അംഗങ്ങളായ ഷമീർ പൊട്ടച്ചോല, റമീസ്, തസ്ലീം, ലിജോൺ മാത്യു തോമസ് എന്നിവർ പങ്കെടുത്തു.

Get more updates from Pudukad News on Google