"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൈക്കുഴ വേദന സന്ധിവാതമാണോ?

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൈക്കുഴയിലെ സന്ധികൾ, പേശികൾ, അല്ലെങ്കിൽ ഞരമ്പുകൾ എന്നിവയിലുണ്ടാകുന്ന പരിക്കുകളോ അമിത ഉപയോഗമോ ആണ് കൈക്കുഴ വേദനയ്ക്ക് പ്രധാന കാരണം. 

ഉളുക്ക് അല്ലെങ്കിൽ പരിക്ക്: കൈ പെട്ടെന്ന് മടിയുമ്പോഴോ ഭാരമുള്ളവ എടുക്കുമ്പോഴോ ഉണ്ടാകാം.

കാർപൽ ടണൽ സിൻഡ്രോം: കൈക്കുഴയിലെ ഞരമ്പ് ഞെരുങ്ങുന്നത് മൂലം വിരലുകളിൽ മരവിപ്പും വേദനയും ഉണ്ടാകുന്നു.

ഡിക്യുർവൻ ടെനോസൈനോവിറ്റിസ്: പെരുവിരലിന്റെ ഭാഗത്തുള്ള ടെൻഡോണുകൾക്ക് വീക്കവും വേദനയും ഉണ്ടാകുന്നു.

സന്ധിവാതം: സന്ധികളിലുണ്ടാകുന്ന തേയ്മാനവും വാതവും വേദനയ്ക്ക് കാരണമാകാം.

ആശ്വാസ മാർഗ്ഗങ്ങൾ

വിശ്രമം: കൈക്ക് കൂടുതൽ ആയാസം നൽകുന്ന ജോലികൾ ഒഴിവാക്കുക.

ഐസ് ഒത്തിടുക: വേദനയുള്ള ഭാഗത്ത് ഐസ് തുണിയിൽ പൊതിഞ്ഞ് ദിവസത്തിൽ രണ്ട് തവണ വയ്ക്കുക.

സ്പ്ലിന്റ്: കൈക്കുഴ അനങ്ങാതിരിക്കാൻ സപ്പോർട്ട് ബെൽറ്റ് ഉപയോഗിക്കുക.

Get more updates from Pudukad News on Google