പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഹാജരാകാൻ അനുമതി നൽകണമെന്ന ഹർജി ഒക്ടോബർ അഞ്ചിന് ഹൈക്കോടതി പരിഗണിക്കും; ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊല്ലം : മീനഭരണി ഉത്സവത്തിന്റെ ഭാഗമായി പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി ജബ്ബാറിന് ഹാജരാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഒക്ടോബർ അഞ്ചിന് പരിഗണിക്കും.
കേസിൽ നേരത്തെ സെപ്‌തംബർ ഏഴിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ കാലാവധി ഒക്ടോബർ അഞ്ചുവരെ ഹൈക്കോടതി നീട്ടി. ഒന്നാം എതിർകക്ഷിയായ സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
മൂന്നാം എതിർകക്ഷിയായ പുതിയ പ്രോസിക്യൂട്ടർ ജി ശുഭദേവനും സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. ജസ്റ്റിസ് ജി ഗിരീഷാണ് ഹർജി പരിഗണിച്ചത്.
Get more updates from Pudukad News on Google




