"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കായംകുളത്ത് കെഎസ്‌യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘർഷം; പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക് | Kayamkulam KSU SFI clash

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kayamkulam KSU SFI clash

കായംകുളം: എം.എസ്.എം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ച് പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക് (Kayamkulam KSU SFI clash). വെള്ളിയാഴ്ച രാത്രി 7.30ഓടെ കോൺഗ്രസ് ഭവന് മുന്നിലായിരുന്നു സംഭവം.

സംഘർഷത്തിനിടെ കല്ലേറുണ്ടാവുകയും പോലീസ് ജീപ്പിന്റെ ഗ്ലാസ് തകരുകയും ചെയ്തു. പോലീസുകാരായ ജോസ്, അനൂപ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീം ചീരാമത്ത്, എസ്.എഫ്.ഐ. പ്രവർത്തകരായ മുഹമ്മദ് അലി, ഇമ്രാൻ എന്നിവർക്കാണ് പരുക്കേറ്റത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് പിന്നാലെ പുറത്തുവരും.

Story Summary:
A clash between KSU and SFI members in Kayamkulam left five people, including two police officers, injured. The incident reportedly followed a verbal dispute related to the MSM College union election.

Get more updates from Pudukad News on Google