ദുബായിൽ മലയാളി നഴ്‌സ് ചികിത്സയിലിരിക്കെ മരിച്ചു | Nilambur nurse dies
🌐 Select your Language:
Current: മലയാളം
Current: മലയാളം

ദുബായ്: മലപ്പുറം നിലമ്പൂർ സ്വദേശിനിയായ നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു (Nilambur nurse dies). നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ (41) ആണ് മരിച്ചത്.
ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ദുബായിൽ ജോലി ചെയ്യുന്ന ജെനീഷാണ് ഭർത്താവ്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Story Summary:
Soumya Augustine, a 41-year-old nurse from Nilambur, died while undergoing treatment in Dubai. She had been working as a nurse at Rashid Hospital and is survived by her husband and three children.
Get more updates from Pudukad News on Google




