"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വെള്ളരിക്കുണ്ടിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അപകടമെന്ന് പ്രാഥമിക നിഗമനം | Vellarikundu couple death

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Vellarikundu couple death

കാസർകോട്: വെള്ളരിക്കുണ്ടിൽ വീട്ടുപറമ്പിലെ കുളത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി (Vellarikundu couple death). മാലോം കാര്യോട്ട് ചാലിൽ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരാണ് മരിച്ചത്.

കുളത്തിലെ ജലം ശുദ്ധീകരിക്കുന്നതിനായി ക്ലോറിൻ ഇടുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ആദ്യം സജി കുളത്തിലേക്ക് വീഴുകയും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാബുവും കുളത്തിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ.

Story Summary:
A couple was found dead in a pond on their residential property in Vellarikundu, Kasaragod. Police suspect that the incident may have occurred when the couple was attempting to clean the pond water using chlorine.

Get more updates from Pudukad News on Google