"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്കൂൾ യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള എസ്.എഫ്.ഐ ബാനർ; രൂക്ഷ വിമർശനവുമായി വി.ടി. ബൽറാം, ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളെ കൊണ്ട് ഇത്തരം ബാനർ ഉയർത്തിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ്

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: വിദ്യാലയങ്ങളിലെ യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ ഉയർത്തിയ ബാനറിനെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.


ഏഴിലോ എട്ടിലോ പഠിക്കുന്ന കുട്ടികൾ ക്ലാസ് മുറിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും പരിഹസിക്കുന്ന രീതിയിൽ ബാനർ ഉയർത്തിയതിനെയാണ് ബൽറാം വിമർശിച്ചത്.


“ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളെക്കൊണ്ട് ഒരു ‘വിദ്യാർത്ഥി സംഘടന’ പിടിപ്പിക്കുന്ന ബാനറാണിത്.

എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും… നിങ്ങൾക്കെന്താ വയ്യേ!” – വി.ടി. ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

Get more updates from Pudukad News on Google