"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബസ് അപകടത്തിൽ അരയ്ക്ക് താഴെ തളർച്ച; വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം | Alappuzha student bus accident compensation

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Court Verdict

ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷൻ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിനിയായ ഗൗരിനന്ദയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആലപ്പുഴ എംഎസി ട്രിബ്യൂണലാണ് ഉത്തരവിട്ടത്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷനാണ് തുക നൽകേണ്ടത് (Alappuzha student bus accident compensation). 2023 നവംബർ 11നായിരുന്നു അപകടം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംഎസ്‌സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപം ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസിലേക്ക് തമിഴ്നാട് കോർപ്പറേഷന്റെ മറ്റൊരു ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു. രണ്ട് വാഹനങ്ങളിലുമായി നാല് പേർ മരിക്കുകയും 16ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയ്ക്കും തുടർജീവിതത്തിനും ഉണ്ടായ സാമ്പത്തിക ബാധ്യതകളും ശാരീരിക വൈകല്യം മൂലമുണ്ടായ നഷ്ടങ്ങളും പരിഗണിച്ചാണ് ട്രിബ്യൂണൽ നഷ്ടപരിഹാരം അനുവദിച്ചത്. ഗൗരിനന്ദയ്ക്ക് വേണ്ടി അഭിഭാഷകരായ ജോസ് വൈ. ജെയിംസും കെ. പി. ജോബിയും കോടതിയിൽ ഹാജരായി.

Summary: A 24-year-old MSc Physics student from Alappuzha has been awarded ₹2.60 crore compensation after a bus accident left her paralysed below the waist. The accident occurred in Tamil Nadu in November 2023 while she was travelling from Chennai to Bengaluru for academic purposes.

Get more updates from Pudukad News on Google