"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കെ എൻ ബാലഗോപാലിന്റെ പ്രചാരണ വീഡിയോ വിവാദം; നാല് കൊല്ലം റൂറൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം | KN Balagopal election campaign video

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

KN Balagopal

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന് വേണ്ടി പ്രചാരണം നടത്തിയെന്ന പരാതിയിൽ കൊല്ലം റൂറൽ പൊലീസിലെ നാല് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നജീം എസ്, സുജിത്ത് എസ് എൽ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവേഷ് എ എസ്, ചിന്തു വി എന്നിവർക്കെതിരെയാണ് നടപടി. (KN Balagopal election campaign video)

കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അയിഷ പോറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. നജീമിനെയും ശിവേഷിനെയും കോട്ടയത്തേക്കും സുജിത്തിനെയും ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് മാറ്റിയത്. കെ എൻ ബാലഗോപാലിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്ന വീഡിയോയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതെന്നാണ് പരാതി.

പൊലീസ് അസോസിയേഷൻ ഭാരവാഹികളായ നാല് ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങൾ വീഡിയോയിൽ ഉൾപ്പെട്ടിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ കൊല്ലം റൂറൽ പൊലീസ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, വീഡിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയതല്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയിലെ ഭാഗങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ തങ്ങളുടെ അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് അസോസിയേഷൻ ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയിരുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രചാരണത്തിലെ പങ്കാളിത്തം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Summary: Four Kollam Rural Police personnel have been transferred outside the district following a complaint alleging their involvement in an election campaign video supporting LDF candidate K N Balagopal. The officers had earlier maintained that footage from a Police Association district conference video was used for election campaigning without their permission.

Get more updates from Pudukad News on Google