"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റൊണാൾഡീഞ്ഞോ അടക്കമുള്ള ഫുട്‌ബോൾ ഇതിഹാസങ്ങൾ കൊച്ചിയിൽ; ഇന്ത്യൻ താരങ്ങളെ നേരിടും | Kochi football match

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kochi football match

കൊച്ചി: ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളായ റൊണാൾഡീഞ്ഞോ, റിവാൾഡോ അടക്കമുള്ള ബ്രസീൽ താരങ്ങൾ ഇന്ത്യൻ മുൻതാരങ്ങളെ നേരിടാൻ കൊച്ചിയിലെത്തുന്നു (Kochi football match). ഗാമൻ സ്പോർട്സ് & എന്റർടെയ്ൻമെന്റ് സംഘടിപ്പിക്കുന്ന പ്രദർശന മത്സരം സെപ്റ്റംബർ 23ന് വൈകിട്ട് 7.30ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് മത്സരം ഉദ്ഘാടനം ചെയ്യും.

‘റിട്ടേൺ ഓഫ് ദി ടൈറ്റൻസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശന മത്സര പരമ്പരയുടെ ഭാഗമായാണ് കൊച്ചിയിൽ മത്സരം നടക്കുന്നത്. പരിപാടിയുടെ സെലിബ്രിറ്റി ബ്രാൻഡ് അംബാസഡറായി ബോചെയെ തെരഞ്ഞെടുത്തിട്ടുണ്ട്.

കായികതാരമെന്ന നിലയിൽ മത്സരത്തിന് പിന്തുണ നൽകുക മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്ന് ബോചെ പറഞ്ഞു. ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ‘വിഷ്യോ എം ഫുതെബോള്‍ കോണ്‍ട്രാ വിഷ്യോ എം ഡ്രോഗാസ്’ എന്ന മുദ്രാവാക്യം സമൂഹത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിലെ ഈ വാചകത്തിന് ‘ലഹരിക്കെതിരെ ഫുട്‌ബോൾ ലഹരി’ എന്നാണ് അർഥം.

Boche Cinemania എന്ന യൂട്യൂബ് ചാനലിൽ ‘No Drugs’ എന്ന് കമന്റ് ചെയ്യുന്നവരിൽനിന്ന് 500 പേരെ തെരഞ്ഞെടുത്ത് മത്സരത്തിന്റെ സൗജന്യ ടിക്കറ്റ് നൽകുമെന്നും സംഘാടകർ അറിയിച്ചു. ഇതിന് പുറമെ ഒരു ഭാഗ്യശാലിക്ക് 1.25 ലക്ഷം രൂപ വിലവരുന്ന വി.വി.ഐ.പി ടിക്കറ്റ് ലഭിക്കും. ഫുട്‌ബോൾ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നറിൽ പങ്കെടുക്കാനുമുള്ള അവസരവും വി.വി.ഐ.പി ടിക്കറ്റ് ഉടമയ്ക്ക് ലഭിക്കും.

മത്സരത്തിന്റെ ടിക്കറ്റുകൾ District by Zomato ആപ്പ് വഴി ലഭിക്കും. ടിക്കറ്റ് വാങ്ങുമ്പോൾ ‘BOCHE20’ കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 20 ശതമാനം ഇളവ് ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

ലഹരിക്കെതിരെ യുവാക്കളിൽ ബോധവൽക്കരണം നടത്തുന്നതിനും ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ നൽകുന്നതിനുമായി സെപ്റ്റംബർ 21ന് ബൈക്ക് റാലിയും സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് ആലുവയിൽനിന്ന് ബോചെ റാലി ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് ഏഴോടെ റാലി കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ സമാപിക്കും.

റാലിയിൽ പങ്കെടുക്കുന്നവർക്ക് ഫുട്‌ബോൾ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 7994811116 എന്ന വാട്സ്ആപ്പ് നമ്പറിൽ പേരും ഫോൺ നമ്പറും അയച്ച് രജിസ്റ്റർ ചെയ്യണം.

റൊണാൾഡീഞ്ഞോ, റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജോർജീഞ്ഞോ, വിയോള എന്നിവരടങ്ങിയ ബ്രസീൽ ലെജൻഡ്‌സും ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, സി.കെ. വിനീത്, എൻ.പി. പ്രദീപ്, കെ.ടി. ചാക്കോ, മെഹ്താബ് ഹൊസൈൻ, അർണബ് മൊണ്ടാൽ തുടങ്ങിയവർ ഉൾപ്പെടുന്ന ഇന്ത്യൻ ഓൾ സ്റ്റാർസുമാണ് ഏറ്റുമുട്ടുന്നത്.

കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബോചെയ്ക്ക് പുറമെ ഗാമൻ സ്പോർട്സ് & എന്റർടെയ്ൻമെന്റിന്റെ സി.ഇ.ഒ ആർ.എ.വി, ഡയറക്ടർ ചാൾസ് ഡാനിയൽ എന്നിവരും പങ്കെടുത്തു.

Story Summary:
Football legends including Ronaldinho and Rivaldo are set to arrive in Kochi for an exhibition match against Indian football stars. The Brazil Legends will face the Indian All Stars on September 23 at Jawaharlal Nehru Stadium, Kochi, as part of the ‘Return of the Titans’ series.

Get more updates from Pudukad News on Google