‘ഘടകകക്ഷികളുടെ കാര്യത്തിൽ കോൺഗ്രസ് ഇടപെടേണ്ട’; തോമസ് ഉണ്ണിയാടനെ പിന്തുണച്ച നേതാക്കളെ വിമർശിച്ച് കെ സി ജോസഫ് | KC Joseph Thomas Unniyadan controversy
Current: മലയാളം

കോട്ടയം: ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. യുഡിഎഫിലെ ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഇടപെടരുതെന്നാണ് കെ സി ജോസഫ് ആവശ്യപ്പെട്ടത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം (KC Joseph Thomas Unniyadan controversy). തോമസ് ഉണ്ണിയാടന് വേണ്ടി പരസ്യമായി നിലപാടെടുത്ത ടി എൻ പ്രതാപൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സമീപനത്തെയാണ് കെ സി ജോസഫ് വിമർശിച്ചത്. യുഡിഎഫിലെ ഘടകകക്ഷികൾക്ക് അനുവദിച്ചിട്ടുള്ള പദവികളിലേക്ക് ആരെ പരിഗണിക്കണമെന്നത് അതത് പാർട്ടികളുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ മറ്റ് ഘടകകക്ഷികൾ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: Senior Congress leader K C Joseph criticised Congress leaders who publicly supported Kerala Congress (Joseph) MLA Thomas Unniyadan. He said Congress leaders should avoid interfering in the internal affairs of UDF constituent parties and raise such issues within the alliance if necessary.




