"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കേജ്‌രിവാളും കുടുംബവും വോട്ടർ പട്ടികയിൽ ഇല്ല. ‘അൺമാപ്പ്ഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തി നടപടി. അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനും കുടുംബാംഗങ്ങൾക്കും ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ദേശീയ തലസ്ഥാനത്ത് നിലവിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികളുടെ ഭാഗമായാണ് നടപടി.

‘കഴിഞ്ഞ എസ്ഐആറുമായി മാപ്പ് ചെയ്യാത്തവർ’ (unmapped with last SIR) എന്ന വിഭാഗത്തിൽ പെടുത്തിയാണ് അരവിന്ദ് കേജ്‌രിവാൾ, ഭാര്യ സുനിത കേജ്‌രിവാൾ, മകൻ പുൽകിത് കേജ്‌രിവാൾ, മാതാപിതാക്കളായ ഗോബിന്ദ് റാം കേജ്‌രിവാൾ, ഗീതാ ദേവി എന്നിവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.


ഡൽഹി നിയമസഭാ മണ്ഡലത്തിലെ കെ.ജി മാർഗിലുള്ള പാർട്ട്-51ൽ ഉൾപ്പെട്ട 110 വോട്ടർമാർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇതിൽ കേജ്‌രിവാളും കുടുംബത്തിലെ അഞ്ച് അംഗങ്ങളും ഉൾപ്പെടുന്നു. ഡൽഹി-40 നിയമസഭാ മണ്ഡലത്തിലാണ് കേജ്‌രിവാൾ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.


മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായ വ്യക്തിയുടെയും കുടുംബത്തിന്റെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ വിട്ടുപോയി എന്ന് ചോദിച്ചുകൊണ്ട് ആം ആദ്മി പാർട്ടി രംഗത്തെത്തി. ‘രാജ്യത്ത് നടക്കുന്നതെല്ലാം പരമോന്നത പ്രഭുവിനെ സന്തുഷ്ടനാക്കാൻ മാത്രമാണോ?’ എന്നും എഎപി എക്സിലൂടെ ചോദിച്ചു.

എന്നാൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സവിശേഷ തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായി നോട്ടീസ് നൽകിയതാണെന്നും നവംബർ 4ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.


ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും സമാനമായ രീതിയിൽ നോട്ടീസ് ലഭിച്ചിരുന്നു. മാതാപിതാക്കളുമായുള്ള വയസിന്റെ വ്യത്യാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 


എന്നാൽ ഷാലിമാർ ബാഗ് മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ഇവരുടെ പേര് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

 

 

Get more updates from Pudukad News on Google