"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വോയ്സ് കുവൈത്ത് വിശ്വകർമ്മ ദിനം ആചരിച്ചു

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. 

പ്രാർത്ഥന ഗാനത്തോടുകൂടി ആരംഭിച്ച സാംസ്കാരിക സമ്മേളനം ഓൺലൈനിലൂടെ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. 

വോയ്സ് കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് പ്രസിഡന്റ് ഓൺലൈനിലൂടെ വിശ്വകർമ്മ ദിന സന്ദേശം നൽകി. 

Untitled

വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ആർട്സ് സെക്രട്ടറി ജോയ് നന്ദനം, വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ, സാൽമിയ യൂനിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ടയിൽ, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 

തുടർന്ന് ജോയ് നന്ദനം, ഹരി ലാൽ,സൻകീർത്ത് രാജേഷ്, അജിത എം.ആർ,ബിജു ആചാരി, ദിജീഷ്.ഒ.എ,സുമലത. എസ്,സാൻവി രാജേഷ്,വസന്തകുമാർ കോയിത്തട്ടയിൽ എന്നിവർ ചേർന്ന്  ” രാഗലയാമൃതം ” എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. 

അമ്പിളി ഗിരീഷ് അവതാരകയായിരുന്നു. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും വോയ്സ് കുവൈത്ത് ട്രഷറർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google