"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുംബൈ കോസ്റ്റൽ റോഡിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി ദാരുണാപകടം: പതിനേഴുകാരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; ഒരാളുടെ നില ഗുരുതരം, ഡ്രൈവർ അറസ്റ്റിൽ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ: മുംബൈ കോസ്റ്റല്‍ റോഡില്‍ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ചുകയറി മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 5:20-ഓടെ ലോട്ടസ് ജെട്ടിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.


മെറൈന്‍ ഡ്രൈവില്‍ നിന്ന് ഹാജി അലിയിലേക്ക് അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 


അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ നായര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേര്‍ മരണപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഷാനയ് ഗജ്ജാല്‍ (21), ധീര്യ സേഥ് (17) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെയും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തിയെയും തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.

 

Get more updates from Pudukad News on Google