"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയ്ക്ക് കേന്ദ്രത്തിന്റെ തിരിച്ചടി; തിരുവനന്തപുരത്ത് സെപ്റ്റംബർ 25 മുതൽ 30 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം; ഔദ്യോഗിക മത്സരവിഭാഗത്തിലെ 18 ചിത്രങ്ങളും അന്താരാഷ്ട്ര നോൺ-ഫിക്ഷൻ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങളും ഉൾപ്പെടെ അനുമതി നിഷേധിച്ച ചിത്രങ്ങളിൽ ഒരു മലയാള സിനിമയും

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) കേന്ദ്ര സർക്കാരിന്റെ തിരിച്ചടി.


മേളയിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചു.


സെപ്റ്റംബർ 25 മുതൽ 30 വരെ നടക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, അന്താരാഷ്ട്ര നോൺ-ഫിക്ഷൻ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് അനുമതി ലഭിക്കാതെ പോയത്. ഇതിൽ ഒരു മലയാള ചിത്രവും ഉൾപ്പെടുന്നുണ്ട്.


സെൻസർ സർട്ടിഫിക്കറ്റില്ലാത്ത സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കുന്നതിനായി ചിത്രങ്ങളുടെ പട്ടിക മുൻകൂട്ടി കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഇതുപ്രകാരം 347 സിനിമകളുടെ പട്ടികയാണ് സെൻസർ ഇളവിനായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നൽകിയിരുന്നത്.


 

 ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം ഉൾപ്പെടുത്തിയുള്ള അപേക്ഷയാണ് ആദ്യം സമർപ്പിച്ചത്. തുടർന്ന് മന്ത്രാലയത്തിന്റെ പ്രത്യേക ആവശ്യപ്രകാരം 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും ചിത്രങ്ങൾ പരിശോധിക്കുന്നതിനുള്ള സ്ക്രീനറുകളും അക്കാദമി നൽകിയിരുന്നു. ഇതിൽ നിന്നാണ് 31 ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ച് ഉത്തരവിറങ്ങിയത്.

അനുമതി ലഭിക്കാത്ത പ്രധാന ചിത്രങ്ങൾ:

പാർലമെന്റ് സ്ട്രീറ്റ്

സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആൻഡ് കോൺട്രാക്ട്സ്

ഗ്ലോബ്

മെമ്മറീസ് ഓഫ് എ വിൻഡോ

ബേർഡ്സ് ഓഫ് വാർ

പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്

ഔവർ ലാൻഡ്

Get more updates from Pudukad News on Google