"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി; വിദർഷ കെ. വിനോദിന് ഷൂട്ടിങ്ങിൽ വെള്ളി

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര മെഡൽ. ഷൂട്ടിങ്ങിൽ മലയാളി താരം വിദർഷ കെ. വിനോദിന് വെള്ളി.

വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് സോനം മസ്കർ, ഇളവേനിൽ വാളറിവൻ, കോഴിക്കോട് സ്വദേശി വിദർഷ കെ. വിനോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം വെള്ളി മെഡൽ നേടിയത്.

വനിതാ ഹോക്കിയിലും ഇന്ത്യക്ക് തകർപ്പൻ ജയം.

റെക്കോർഡ് സ്‌കോറോടെ (1904.2) ചൈന സ്വർണം സ്വന്തമാക്കിയപ്പോൾ, 0.9 പോയിന്റിന്റെ വ്യത്യാസത്തിൽ ജപ്പാനെ (1897.1) പിന്നിലാക്കിയാണ് ഇന്ത്യ രണ്ടാമതെത്തി വെള്ളി ഉറപ്പിച്ചത്.

അവസാന നിമിഷം വരെ കൊറിയ ശക്തമായ മത്സരവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ചോ ഇയുൻ ബിയോളിന്റെ മോശം പ്രകടനം അവർക്ക് തിരിച്ചടിയായി.

ഇന്ത്യക്കായി ഏറ്റവും ഉയർന്ന സ്‌കോർ നേടിയത് വ്യക്തിഗത യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്തെത്തിയ സോനം മസ്‌കറാണ് (634.1 പോയിന്റ്).

ഒളിമ്പ്യൻ ഇളവേനിൽ വാളറിവൻ 633.5 പോയിന്റോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് വിദര്‍ഷ എഎൻഐയോട് പറഞ്ഞു.

Get more updates from Pudukad News on Google