"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കുമെതിരെ കടുത്ത നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും. പരിശോധന കർശനമാക്കാൻ നിർദേശം. കറുകച്ചാൽ പോലീസ് പിടികൂടിയ രൂപമാറ്റം വരുത്തിയ കാറിൻ്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കാറിൽ കണ്ടെത്തിയത് 12 നിയമവിരുദ്ധ രൂപമാറ്റങ്ങൾ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കുമെതിരെ കടുത്ത നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും. പരിശോധന വ്യാപകമാക്കാൻ ആണ് നിർദേശം. 

അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഘടിപ്പിച്ച് 17-കാരൻ ഓടിച്ച കാർ കഴിഞ്ഞദിവസം കറുകച്ചാൽ പോലീസ് പിടിച്ചെടുത്തിരുന്നു.

കാറിൻ്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.

1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 (1) പ്രകാരം വാഹന നിർമ്മാതാക്കൾ നിർമ്മാണ ഘട്ടത്തിൽ വരുത്തിയ രീതിയിൽ മാറ്റങ്ങൾ വരുത്താൻ അനുവാദമില്ല.

അതേസമയം കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചില മാറ്റങ്ങൾ വരുത്താം.

എന്നാൽ ഈ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നിയമനുസൃതമല്ലാത്ത രൂപമാറ്റങ്ങൾക്കെതിരെയാണ് പോലീസും മോട്ടോർ വാഹന വകുപ്പും രംഗത്തുവന്നിട്ടുള്ളത്.

അനുവദനീയമല്ലാത്ത അക്‌സസറീസുകൾ ഘടിപ്പിക്കുന്നത് മുതൽ കമ്പനി നൽകുന്ന സൈലൻസറുകൾ മാറ്റി ഗുണ്ടുകൾ പൊട്ടിക്കുന്നത് പോലെ അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകളും തീ തുപ്പുന്ന എക്‌സോസ്റ്റുകളും വാഹനത്തിൽ സ്ഥാപിക്കുന്നതും പതിവായിരി ക്കുകയാണ്.

ഇത്തരം ശബ്ദങ്ങൾ കുട്ടികളുടെ കേൾവിശക്തിയെ പോലും ബാധിക്കു മെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

നെടുംകുന്നത്ത് ഭീതിപരത്തുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നതുപോലുള്ള ശബ്ദമുണ്ടാക്കി കാറിൽ അഭ്യാസം നടത്തിയ 17കാരനെ കറുകച്ചാൽ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സംഭവത്തിൽ കാറിന്റെ ഉടമയായ പത്തനാട് സ്വദേശിനിയായ കുട്ടിയുടെ അമ്മയ്‌ക്കെതിരെയായ് പോലീസ് കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് നെടുംകുന്നത്ത് കാറുമായെത്തിയ 17കാരൻ ഭീതിപരത്തുന്ന തരത്തിൽ വലിയ ശബ്ദമുണ്ടാക്കിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

പോലീസിനെ കണ്ടതോടെ കുട്ടി മുളയംവേലി റോഡിലൂടെ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു.

ഏറെ ദൂരം പിന്തുടർന്നാണ് പോലീസ് കാർ പിടികൂടിയത്. കറുകച്ചാൽ എസ്.ഐ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തി ലായിരുന്നു നടപടി.

തുടർന്ന്, മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കാറിൽ 12 നിയമവിരുദ്ധ രൂപമാറ്റങ്ങൾ കണ്ടെത്തി. വാഹനത്തിന്റെ ശബ്ദ സംവിധാനത്തിലും മറ്റ് ഭാഗങ്ങളിലും നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയി രുന്നതായി പരിശോധനയിൽ കണ്ടെത്തി.

 പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

കാറിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചശേഷം വാഹനം കോടതിയിൽ ഹാജരാക്കുമെന്നും കറുകച്ചാൽ പോലീസ് വ്യക്തമാക്കി.

വരും ദിവസങ്ങളിൽപരിശോധന തുടരുമെന്നും പോലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

Get more updates from Pudukad News on Google