"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള സർവകലാശാലയിലെ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം: കരട് മാർഗ്ഗരേഖക്കെതിരെ പ്രതിഷേധം ശക്തം | Kerala University

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala University

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസ്സുകളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾ പൂർണ്ണമായി തടയാനുള്ള കരട് മാർഗ്ഗരേഖ പുറത്തിറക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. ക്യാമ്പസ്സുകളിൽ രാഷ്ട്രീയം, സമരങ്ങൾ, ഉപരോധം, ധർണകൾ, രാഷ്ട്രീയ മുദ്രാവാക്യം വിളികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ എന്നിവ നിരോധിക്കുന്നതാണ് പുതിയ കരട് നിർദേശം.(Kerala University Draft Guidelines Ban Campus Politics Trigger Controversy)

കൂടാതെ, വിവാദ പശ്ചാത്തലമോ ദേശവിരുദ്ധ പശ്ചാത്തലമോ ഉള്ളവരെ ക്ഷണിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കരട് മാർഗ്ഗരേഖയിലെ നിർദേശങ്ങൾക്കെതിരെ ഇടത്-വലത് വിദ്യാർത്ഥി, രാഷ്ട്രീയ സംഘടനകൾ ഒരുപോലെ രംഗത്തെത്തി.

സർവകലാശാലയുടെ നീക്കം പൂർണ്ണമായും ജനാധിപത്യ വിരുദ്ധമാണെന്ന് പിണറായി വിജയൻ വിമർശിച്ചു. അതേസമയം, നിലവിലെ നിർദേശങ്ങൾ അന്തിമമല്ലെന്നും പൊതുചർച്ചകളുടെ ഭാഗമായുള്ള പ്രാരംഭ നടപടി മാത്രമാണെന്നും വി.സി മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.

Story Summary

Kerala University’s draft guidelines proposing a blanket ban on student politics, strikes, and sloganeering have triggered massive protests across political lines. While Pinarayi Vijayan termed the move undemocratic, Vice-Chancellor Mohanan Kunnummal stated the guidelines follow High Court directives and are not yet final.

Get more updates from Pudukad News on Google