‘സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സമീപിച്ചത് മുൻ സർക്കാർ, AFA പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചത് മുൻ കായികമന്ത്രി’: നിർണ്ണായക മൊഴിയുമായി ആന്റോ അഗസ്റ്റിൻ | Messi Kerala Visit
Current: മലയാളം

കൊച്ചി: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം മുറുകവെ, മുൻ എൽ.ഡി.എഫ് സർക്കാരിനും മുൻ കായികമന്ത്രി വി. അബ്ദുറഹിമാനുമെതിരെ ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി പുറത്ത്. ആന്റോ അഗസ്റ്റിൻ ജി.എസ്.ടി വകുപ്പിന് നൽകിയ നിർണ്ണായക മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.(Messi Kerala Visit Row Anto Augustine Blames LDF Government In GST Statement)
അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പ്രതിനിധികളെ കണ്ട് മെസിയെ കേരളത്തിലെത്തിക്കാനുള്ള എല്ലാ തീരുമാനങ്ങളും എടുത്തത് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് തന്നെ സമീപിച്ചത് സർക്കാരാണെന്നും രണ്ട് മത്സരങ്ങൾ നടത്താമെന്ന് വാഗ്ദാനം ചെയ്തതും അർജന്റീന ടീമിന്റെ സമ്മതം അറിയിച്ചതും സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ നിലവിലെ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുണ്ട്. അതിനിടെ, വയനാട്ടിൽ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് എക്സൈസ് സംഘം വൻ മദ്യശേഖരം പിടികൂടുകയും അബ്കാരി കേസിൽ ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Story Summary
In a statement given to the GST department regarding the Lionel Messi Kerala visit row, Anto Augustine blamed the former LDF government and former Sports Minister V Abdurahiman for the arrangements. Meanwhile, Excise authorities revealed that Augustine’s Wayanad residence, where illicit liquor was seized, violated Disaster Management guidelines.




