"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: 900 മെഗാവാട്ടിൻ്റെ ലഭ്യതക്കുറവ്, ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB | Kerala Power Crisis

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Power Crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം 97.95 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് ടൈമിലെ ആവശ്യകത 4785 മെഗാവാട്ടായി ഉയർന്നതോടെ രണ്ട് തവണ നേരിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതായി കെ.എസ്.ഇ.ബി അറിയിച്ചു.(Kerala Power Crisis, Kerala Power Consumption High KSEB Warns Partial Restrictions Shortfall)

മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സെപ്റ്റംബർ മാസത്തിൽ സാധാരണ ഉണ്ടാകാറുള്ളതിനേക്കാൾ 1200 മെഗാവാട്ട് അധിക ഡിമാൻഡാണ് നിലവിലുള്ളത്. രാജ്യത്തൊട്ടാകെ വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

ആവശ്യമായ അളവിൽ വൈദ്യുതി ലഭിച്ചില്ലെങ്കിൽ വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്തിനുള്ളിൽ 700 മുതൽ 900 മെഗാവാട്ട് വരെ ലഭ്യതക്കുറവ് ഉണ്ടായേക്കാം. അധിക വൈദ്യുതി ലഭ്യമായില്ലെങ്കിൽ ഇന്ന് ഭാഗിക നിയന്ത്രണം വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.

Story Summary

Power consumption in Kerala continues to remain high at 97.95 million units, with peak demand reaching 4,785 MW. KSEB warned that partial power restrictions may be required between 6:15 PM and 12:45 AM if the anticipated shortfall of 700 to 900 MW cannot be met through power exchanges.

Get more updates from Pudukad News on Google