"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘എൻ്റെ കരിയർ അവിടെ അവസാനിച്ചുവെന്നാണ് കരുതിയത്’: സിക്കിം ലയനകാലത്തെ അനുഭവം പങ്കുവച്ച് അജിത് ഡോവൽ | Ajit Doval

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ajit Doval

ന്യൂഡൽഹി: സിക്കിം ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെടുന്ന കാലത്ത് സിക്കിം അതിർത്തിയിൽ നടന്ന ഉദ്വേഗജനകമായ രഹസ്യാന്വേഷണ ദൗത്യത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ദൗത്യത്തിനായി നിയോഗിച്ച രഹസ്യാന്വേഷണ സംഘത്തെ ചൈനീസ് സേന തടവിലാക്കിയ സംഭവവും, തന്റെ ഔദ്യോഗിക ജീവിതം തന്നെ അവസാനിച്ചേക്കുമെന്ന് കരുതിയ ആ നിമിഷങ്ങളും ഐ.ഐ.ടി റൂർക്കിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഓർത്തെടുത്തത്.(Ajit Doval Recalls Tense Sikkim Border Intelligence Mission Captured By Chinese Forces)

തന്റെ ഇരുപതുകളിൽ യുവ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കെ സിക്കിമിലെ ഇന്റലിജൻസ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്തെ സംഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നീക്കങ്ങൾ നിരീക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതല. എട്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തേണ്ട ഒരു രഹസ്യാന്വേഷണ സംഘം 15 ദിവസമായിട്ടും മടങ്ങിയെത്താതിരുന്നപ്പോൾ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ പോലും വലിയ ആശങ്ക ഉയർന്നിരുന്നു.

തുടർന്ന് ആസ്ഥാനത്ത് നിന്ന് ലഭിച്ച ഫോൺ കോളിലൂടെയാണ് സംഘം ചൈനീസ് സേനയുടെ കസ്റ്റഡിയിലാണെന്ന വിവരമറിയുന്നത്. ഉന്നതതല ചർച്ചകൾക്കും ധാരണകൾക്കും ശേഷമാണ് ചൈന അവരെ വിട്ടയച്ചത്. സംഭവത്തെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സർവീസ് ജീവിതം അവസാനിച്ചുവെന്നാണ് കരുതിയതെന്നും എന്നാൽ അന്വേഷണത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമായെന്നും ഡോവൽ പറഞ്ഞു. ആസ്ഥാനത്ത് നിന്നും നൽകിയ മാപ്പുകളിലും സ്കെച്ചുകളിലുമുണ്ടായ പിശകുകളാണ് സംഘം വഴിതെറ്റി ചൈനീസ് അതിർത്തിക്കുള്ളിലാകാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Story Summary

National Security Advisor Ajit Doval shared a tense intelligence operation memory from his 20s during Sikkim’s merger with India. He recalled how an intelligence team under his watch got captured by Chinese forces due to flawed maps, leading to an inquiry that ultimately cleared him of any fault.

Get more updates from Pudukad News on Google